സ്വദേശ സാധനങ്ങൾ

  • Published on January 12, 1910
  • By Staff Reporter
  • 412 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                  സ്വർണ്ണം, വെള്ളി, മുതലായതുകൾ കൊണ്ടുണ്ടാക്കിയ 25 കീർത്തിമുദ്രകൾ സമ്മാനിച്ചിരിക്കുന്നു.

        അനേകം ഒന്നാം ക്ലാസ് സർട്ടിഫിക്കറ്റും കിട്ടീട്ടുണ്ട്.

           ഒരിക്കൽ  ഉപയോഗിച്ചാൽ പിന്നെ അതു തന്നെയേ ഉപയോഗിക്കയുള്ളൂ.

ഡൈമണ്ട് ടായിലട്ട് സോപ്പ് :-

             രാമച്ചം, ഗുലാബ്, പന്നീർ, താഴമ്പൂവ്, മയിലാഞ്ചി ഇവയുടെ വാസനകൾ ഉള്ളതും, പലേ മാതിരി അത്തർസോപ്പുകളും .

 ഡൈമണ്ട് കാർബാളിക്ക് സോപ്പ് : -  നൂറ്റിന് 5, 10, 20 - വീതം കാർബാളിക്ക് അമ്ലമുള്ള സോപ്പ് കട്ടഒന്നിന് 1 ണ 3 പൈ-;  4 ണ ; 6 ണ വീതം.

ഡൈമണ്ട് ഫാമിലി ആൻഡ് കൊറനേഷൻ  : -  കട്ട ഒന്നിന് 1 ണ  3 പൈ ;  3 ണ, 3 ണ വീതം.

ഉപയോഗിപ്പാൻ തയ്യാറുള്ള ഡൈമണ്ട് ചായങ്ങൾ :-  പച്ച,  നീലം, വയലറ്റ്, കറപ്പ്, മഞ്ഞ, നല്ല ചെമപ്പ്, ( pink ) കാവി. 12 കട്ടയ്ക്ക് 11 ണ .

          എല്ലാമാതിരി സ്വദേശസാമാനങ്ങളും സഹായവിലയിൽ താഴെ ഉള്ള മേൽവിലാസത്തിൽ എഴുതിയാൽ ഉടനെ കിട്ടുന്നതാകുന്നു.

                                                                                                ഗുരുരാജ കമ്പനി,

                         [  ഡൈമണ്ട് സോപ്പ് കമ്പനിക്കും ; ലക്ഷ്മിപെൻ കമ്പനിക്കും ഏജൻ്റ്  ]

                     പൈക്രാഫ്ട്ട് ശാല , തിരുവളക്കണ്ണി;

                                          മതിരാശി - എസ്- ഇ.

You May Also Like