നോട്ടീസ്

  • Published on December 26, 1906
  • Svadesabhimani
  • By Staff Reporter
  • 70 Views

ഈ ഇംഗ്ലീഷ് വർഷം ഈ മാസത്തോട് കൂടി അവസാനിക്കുന്നുവല്ലോ. ഞങ്ങളുടെ പത്രബന്ധുക്കളിൽ പലരും ഇതേവരെ വരിസംഖ്യ അടച്ചിട്ടില്ലെന്ന് കാണുന്നു. രണ്ടു കൊല്ലത്തെ സംഖ്യയും ഒട്ടും അടയ്ക്കാത്തവരും പലരുണ്ട്. പുതിയ ആണ്ടു പുറപ്പോട് കൂടി സ്വദേശാഭിമാനിക്ക് പല പരിഷ്കാരങ്ങളും വരുത്തണമെന്ന് വിചാരിക്കുന്നു. അതിനാൽ, ഞങ്ങളുടെ ഏജൻ്റുമാർ വഴിയോ, ആപ്പീസിലേക്കു നേരിട്ടോ അവരവർ അടയ്ക്കാനുള്ള വരിപ്പണം അയച്ചു തരേണ്ടിയിരിക്കുന്നു. അപ്രകാരം ചെയ്യാത്തവർക്ക് വീ. പി. ആയി പത്രം അയയ്ക്കുന്നതും, അതിനെ നിരസിക്കുന്നവരുടെ പേരിൽ ഉടൻ വ്യവഹാരപ്പെട്ട് പണം ഈടാക്കുവാൻ തീർച്ചപ്പെടുത്തിയിരിക്കുന്നതും ആകയാൽ വിവരം മുൻകൂട്ടി വായനക്കാരെ അറിയിക്കുന്നു. 

                                                                                                                                                                                                                                                              മാനേജർ 

You May Also Like