വിൽക്കാൻ

  • Published on November 13, 1907
  • By Staff Reporter
  • 368 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പകുതിവില! പകുതിവില! പകുതിവില!!

 ഈ  അപൂര്‍വ്വമായ നല്ല അവസരം തെറ്റിക്കരുതേ!

                          എണ്ണത്തില്‍ അല്പംമാത്രമെയുള്ളു. 

                         വിക്റ്റോറിയാ ഹണ്‍ടിങ് വാച്ച്.

 ഇത് കാഴ്ചയ്ക്ക് വളരെ ഭംഗിയെ കൊടുക്കുന്നത്. നിത്യോപയോഗത്തിനും സമ്മാനം കൊടുക്കുന്നതിനും അത്യന്തം ഉപയുക്തമായിട്ടുള്ളത്. വേനല്‍, വര്‍ഷം, എന്നീകാലവ്യത്യാസങ്ങളില്ലാതെ എല്ലാകാലത്തിനും പറ്റുന്നതും, കൃത്യസമയത്തെ കാണിക്കുന്നതിനും തക്കവണ്ണം ഉറപ്പേറിയ ഉപകരണങ്ങളുള്ളതും, രത്നദ്വാരങ്ങളോടു കൂടിയതുമാകുന്നു. ഇതിന്‍റെ മൂടിഅതിരമണീയവും വളരെ കട്ടിയുള്ളതുമാണ്. 4-വര്‍ഷത്തോളം കേടുകൂടാതെ നടക്കുന്നതിനു ഉറപ്പുപറയപ്പെടുന്ന സാക്ഷ്യപത്രവുമുണ്ട്.

 ഈ നല്ല അവസരത്തെ വ്യഥാ കളയരുതേ. അസല്‍വില 15-രൂപ-പകുതി വിലയായ 7ര - രൂപയ്ക്കു മനോഹരമായ ഒരുകൂടോടുകൂടി വില്‍ക്കപ്പെടുന്നു.

 സമ്മാനം! ഭംഗിയേറിയ ഒരു തുടലും, സ്പ്രിങ്ങും, ഒരു കണ്ണാടിയും കിട്ടുന്നതാണ്.

 വില മുഴുവനും മുന്‍കൂറായി അടയ്ക്കുന്നവര്‍ക്ക്, തപാല്‍ചെലവു ഉപേക്ഷിച്ചു കൊടുക്കുന്നതുകൂടാതെ, കനഡിയന്‍സ്വര്‍ണ്ണത്തില്‍ നവരത്നങ്ങള്‍ പതിച്ചിട്ടുള്ള ഒരു മോതിരം ഇനാമായി അയച്ചുകൊടുക്കുന്നതാണ്. വേഗം വിറ്റു പോകുമെന്നുള്ളതിനാല്‍ ആശാഭംഗത്തിനിടംകൊടുക്കാതെ താഴെ പറയുന്ന മേല്‍വിലാസത്തില്‍ ഉടന്‍ എഴുതുക.

You May Also Like